കിഴക്കേകല്ലട: ഗ്രാമ പഞ്ചായത്ത് 2021 - 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ഏർപ്പെടുത്തിയ കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഉമാദേവിയമ്മ ഉദ്ഘാടനം ചെയ്തു. 105 കുടുംബങ്ങൾ കട്ടിലുകൾ ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മുട്ടം, സ്ഥിരം സമിതി അദ്ധ്യക്ഷരായ റാണി സുരേഷ്, എ.സുനിൽ പാട്ടത്തിൽ, എസ്. ശ്രുതി, പഞ്ചായത്ത് അംഗങ്ങളായ എൽ.വിജയമ്മ, ശ്രീരാഗ് മഠത്തിൽ, മായാദേവി, എസ്. സജിലാൽ, ആർ.ജി.രതീഷ്, രാജു ലോറൻസ്, പ്രദീപ് കുമാർ, മല്ലിക, കെ.ജി. ലാലി, അമ്പിളി ശങ്കർ, പഞ്ചായത്ത് സെക്രട്ടറി എം. സുചിത്രാ ദേവി, അസി.സെക്രട്ടറി ജയലക്ഷ്‌മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിസ്മി തുടങ്ങിയവർ പങ്കെടുത്തു