kn-balagopal

കൊല്ലം: ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യുമെന്ന് ബഡ്‌ജറ്റിൽ സൂചനയില്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയശേഷം നയപരമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പറഞ്ഞതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കണം. ദീർഘകാല വിളകൾക്കൊപ്പം ഇടക്കാല വരുമാന സ്രോതസ്സായി പുതിയ വിളകൾ കൂടി ഉൾപ്പെടുത്തണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതാണ് പറഞ്ഞത്. ഇപ്പോൾ നിശ്ചിത ശതമാനം പുതിയ വിളകൾ ഉൾപ്പെടുത്താൻ അവസരമുണ്ട്.

പുതിയ വിളകൾ വേണമെന്ന് കൃഷിവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരും ഇടതുപക്ഷവും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

 ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​നി​യ​മം​ ​മാ​റ്റാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല​:​ ​കാ​നം

ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​നി​യ​മ​ത്തി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​തോ​ട്ട​ഭൂ​മി​യി​ൽ​ ​ഇ​ട​വി​ള​യാ​യി​ ​മ​റ്റ് ​വി​ള​ക​ൾ​ ​കൃ​ഷി​ ​ചെ​യ്യാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​നേ​ര​ത്തെ​ ​നി​ല​വി​ലു​ള്ള​താ​ണെ​ന്നും​ ​അ​തൊ​രു​ ​നി​യ​മ​മാ​യി​ ​മാ​റു​മ്പോ​ൾ​ ​അ​ഭി​പ്രാ​യം​ ​അ​റി​യി​ക്കാ​മെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു.