കരുനാഗപ്പള്ളി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി വർഗീസ് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ ജാഥക്ക് ശേഷം സംഘടിപ്പിച്ച യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.എസ്.സത്താർ, മുനമ്പത്ത് വഹാബ്, മാരിയത്ത് , സലിംകാട്ടിൽ , രമണൻ, സന്തോഷ്‌കുമാർ, സന്തോഷ്ബാബു, മുഹമ്മദ്ഹുസൈൻ, നദീറ കാട്ടിൽ, എം.എസ്.ശിബു, രാമചന്ദ്രൻ, രമേശൻ, മുരളി തുടങ്ങിയവർ സംസാരിച്ചു.