പരവൂർ: പൂതക്കുളം ധർമ്മശാസ്ത ക്ഷേത്രത്തിൽ ഉത്രം തിരുനാൾ ഉത്സവം ആരംഭിച്ചു. തന്ത്രി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. 18ന് സമാപിക്കും.
ഇന്ന് രാവിലെ 7.30 ന് കാടിയാതി അമ്മയുടെ മുന്നിൽ സമൂഹ പൊങ്കൽ, വൈകിട്ട് 5 ന് ഓട്ടൻതുള്ളൽ, 8 ന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, നാളെ വൈകിട്ട് 5 ന് ഓട്ടൻതുള്ളൽ, രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ, 8 .30 ന് ഗാനസന്ധ്യ, 15 ന് രാവിലെ 9 ന് നാഗരുകാവിൽ നൂറുംപാലും ഊട്ട്, 10 ന് ഉത്സവബലി, 11 ന് വൈകിട്ട് 5 ന് ഓട്ടൻതുള്ളൽ, രാത്രി 7 ന് കഥകളി, 16 ന് വൈകിട്ട് 5 ന് ഗാനസന്ധ്യ,7 ന് നൃത്തസന്ധ്യ, 17 ന് സേവ, രാത്രി 7 ന് നാടകം, 9.30 ന് പള്ളിവേട്ട, 18 ന് രാവിലെ 5 ന് ഉരുൾ, 7 ന് തങ്കയങ്കി ചാർത്തി ദർശനം, വൈകിട്ട് 5 ന് പഞ്ചവാദ്യം, നെടുംകുതിരയെടുപ്പ്, രാത്രി 7 ന് ആറാട്ട്, നിറപറ സമർപ്പണം, കൈവിളക്ക്, തൃക്കൊടിയിറക്ക്, 8.30 ന് ഗാനമേള എന്നിവയാണ് പരിപാടികൾ .