dcc-

കൊല്ലം: ക്ഷീരകർഷകരോട് സർക്കാരും മിൽമയും കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യയുടെ വക്കിലാണന്നും കേരള ക്ഷീര കർഷക കോൺഗ്രസ് തിരുവനന്തപുരം മേഖലാ യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന ബഡ്ജറ്റിൽ ക്ഷീരകർഷകർക്ക് ആശ്വാസം പകരുന്ന ഒന്നുമില്ല. പാലിന് വില വർദ്ധിപ്പിക്കുക, കാലിത്തീറ്റയുടെ വില കുറയ്ക്കുക, മൃഗാശുപത്രികളിൽ മരുന്നുകൾ ലഭ്യമാക്കുക, കന്നുകാലികൾക്ക് സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുക, മൊബൈൽ ഡിസ്പൻസറികളും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ഡയറി ഓഫീസിന് മുന്നിൽ പ്രക്ഷോഭം ആരംഭിക്കാനും മേഖലാകമ്മിറ്റി തീരുമാനിച്ചു. ഡി.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ വടക്കേവിള ശശി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റുമാരായ കെ.കെ.ഹർഷകുമാർ, സലിം രാജ്, തണ്ടളത്ത് മുരളി, കടക്കുളം രാധാകൃഷണൻ നായർ, ബി. ശങ്കരനാരായണപിള്ള, കെ.ധർമ്മ ദാസ്, ബി.എസ്. വിനോദ്, ആനത്താനം രാധാകൃഷ്ണൻ, സലാഹുദീൻ, ബി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.