 
ചവറ: ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ശാക്തീകരണവും ജൻഡർ ഇക്വാളിറ്റിയും എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ,
സി.ഡി.പി.ഒ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിനു, ജിജി. ആർ. ശുഭ എന്നിവർ സംസാരിച്ചു.