 
അഞ്ചൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഇടമുളയ്ക്കൽ യൂണിറ്റ് വാർഷിക സമ്മേളനം പനച്ചവിള പബ്ലിക് ലൈബ്രറി ഹാളിൽ ഡോ. അലക്സാണ്ടർ കോശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. വാസുദേവൻ, എസ്. നിസാർ, രമേശൻ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഭാസി, മോഹനകുമാർ, രാജപ്പൻ, ഗോപാലകൃഷ്ണപിളള, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി. സദാശിവൻ (പ്രസിഡന്റ്), എസ്.നിസാർ (സെക്രട്ടറി), രമേശൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.