
അഞ്ചൽ: യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ച കേസിൽ യുവാവും ഭീഷണിപ്പെടുത്തിയ കേസിൽ സുഹൃത്തും അറസ്റ്റിൽ. മണിയാർ കേളൻകാവ് ആർ.പി.എൽ ബ്ലോക്ക് ഒന്നിൽ സുജിത്ത് (28), സുഹൃത്ത് ബ്രാവോ എന്ന് അറിയപ്പെടുന്ന പ്രവീൺ (19) എന്നിവരെയാണ് ഏരൂർ പൊലീസ് പിടികൂടിയത്.
സുജിത്തിന്റെ മാതാവിന്റെ പരിചയക്കാരിയായിരുന്നു യുവതി. സ്നേഹം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും ആവശ്യപ്പെട്ട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഈ വിവരം സുജിത്ത് സുഹൃത്തായ പ്രവീണിനോട് പറഞ്ഞു. ഇക്കാര്യം പുറത്ത് പറയാതിരിക്കാൻ പ്രവീൺ യുവതിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീൺ അറസ്റ്റിലായതോടെ ഒളിവിൽ പോയ സുജിത്തിനെ തെന്മലയിൽ നിന്നാണ് പിടികൂടിയത്.
ഏരൂർ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ്, അരുൺ, അനീഷ് മോൻ, അനിമോൻ, ബിജു താജുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.