 
ചാത്തന്നൂർ: ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയും പാസ്ക് പാരിപ്പള്ളിയും ചേർന്ന് സംഘടിപ്പിച്ച പാട്ടഴക്-2022 കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് മുഖ്യാതിഥിയായി. രാജു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ. അനിൽകുമാർ, എൻ.വി. ജയപ്രസാദ് എന്നിവർ സംസാരിച്ചു. പ്രാഥമിക ഘട്ടത്തിൽ നിന്നു തിഞ്ഞെടുക്കപ്പെട്ട 11 പേർ മാർച്ച് 20 നു നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നേതൃത്വം നൽകും.