കൊല്ലം : കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിൽ പ്രവർത്തിച്ചുവരുന്ന വിമുക്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കലാ- സാംസ്‌കാരിക നായകരുടെ ഛായാ
ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. ചികിത്സയിൽ കഴിഞ്ഞു വരുന്ന ഒരു പൊതു പ്രവർത്തകയ്ക്ക് ചികിത്സാ സഹായവും എക്‌സൈസ് ഡിപ്പാർട്മെന്റിൽ നിന്ന് കെ.എസ്.എഫ്.ഇയിലേക്ക് നിയമനം ലഭിച്ച് പോകുന്ന വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷൈമയ്ക്ക് യാത്രയയപ്പും നൽകി.
കൂടാതെ ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ അഞ്ജനയ്ക്ക് ചടങ്ങിൽ വച്ച് മെമെന്റോയും അനുമോദനവും നൽകി. ചടങ്ങുകളുടെ ഉദ്ഘാടനം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ
ജി. പ്രസന്നൻ നിർവഹിച്ചു.
താലൂക്ക് വിമുക്തി കോ -ഓർഡിനേറ്ററും ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറുമായ പി. എൽ. വിജിലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കരുനാഗപ്പള്ളി താലൂക്ക് ഗവ. ആശുപത്രി
ആർ.എം ഓ.ഡോ.അനൂപ് കൃഷ്ണൻ, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. രാജു, വിഷ്ണു പേരേപ്പാടൻസ്, ട്രീസ എന്നിവർ സംസാരിച്ചു. വിമുക്തി ലൈബ്രറി സെക്രട്ടറി കെ. വി .എബിമോൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുൽ മനാഫ് നന്ദിയും പറഞ്ഞു.