പോരുവഴി: കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 38.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അൻസർ ഷാഫി, ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം ശ്യാമളഅമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷീജ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വരവിള, നമ്പൂരേത്ത് തുളസീധരൻ പിള്ള, പ്രസന്ന, അരുൺ ഉത്തമൻ, കെ.ശാന്ത,, പ്രദീപ്, സ്മിത, എ.ഇ.ഒ സുജാ കുമാരി, എഡ്ഗർ സഖറിയാസ് എന്നിവർ സംസാരിച്ചു.