 
തഴവ: അർബുദ രോഗബാധിതനായ മത്സ്യത്തൊഴിലാളിയും കുടുംബവും സുമനസുകളുടെ സഹായം തേടുന്നു. ആദിനാട് വടക്ക് അജയ ഭവനത്തിൽ ബാബുവാണ്( 45 ) രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിൽ കഴിയുന്നത്. ബാബുവിന്റെ വരുമാനം ആശ്രയിച്ചാണ് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. ഭാര്യ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനു തന്നെ ധാരാളം പണം ചെലവായി. ബാബുവിന്റെ വിദഗ്ധ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഈ സാഹചര്യത്തിൽ നാട്ടുകാർ മുൻകൈയെടുത്ത് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് .എസ്. ബി .ഐ വള്ളിക്കാവ് ബ്രാഞ്ചിൽ അക്കൗണ്ടും തുറന്നു. നമ്പർ.33382840621 ഐ.എഫ്.എസ് .സി കോഡ്: എസ്ബിഐഎൻ0008626 ഗൂഗിൾ പേ നമ്പർ: 7994755657