photo
ചക്കുവള്ളി ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പനപ്പെട്ടി എൽ.പി സ്കൂളിലേക്ക് ഇലക്ട്രോണിക് സാധനങ്ങൾ കൈമാറുന്നു.

ശാസ്താംകോട്ട: ചക്കുവള്ളി ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പനപ്പെട്ടി ഗവ. എൽ.പി സ്കൂളിലേക്ക് ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറി.

സ്കൂൾ ഹെഡ്മാസ്റ്റർ സലിം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സത്താർ പോരുവഴി, ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി ഹാരിസ് തോപ്പിൽ , അംജിത് ഖാൻ ചക്കുവള്ളി ,

മുഹമ്മദ് ഹനീഫ, പ്രമോദ് ഗിരിപുരം, സുനിൽ പോരുവഴി, പ്രവീൺ എന്നിവർ സംസാരിച്ചു.