 
പടിഞ്ഞാറേകല്ലട: യാത്രക്കാർക്കായി ദേശീയപാതയോരങ്ങളോട് ചേർന്ന് ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കട പുഴയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സുധ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുധീർ തുടങ്ങിയവർ പങ്കെടുത്തു. യാത്രക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയം , അമ്മമാർക്ക് കുട്ടികൾക്ക് പാലൂട്ടുന്നതിനുള്ള സ്ഥലം, മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, കൂടാതെ കുടുംബശ്രീ വക ഹോട്ടലും ടീസ്റ്റാളും ഇതിൽ ഉണ്ടായിരിക്കും. ജില്ലാ പഞ്ചായത്തിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.