കൊല്ലം വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 24, 25 തീയതികളിൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന കൗൺസിൽ യോഗം, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, വിദ്യാഭ്യാസ സെമിനാർ, യാത്രഅയപ്പ് സമ്മേളനം, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെ അനുമോദിക്കാൻ എന്നിവ നടക്കും.

24 ന് രാവിലെ 10ന് അസോ. സംസ്ഥാന പ്രസിഡന്റ് ആർ.എസ്. ജയലേഖ പതാക ഉയർത്തും. അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ടി.രാജൻ ഉദ്‌ഘാടനം ചെയ്യും. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.സന്തോഷ് ബേബി അദ്ധ്യക്ഷനാകും. പ്രതിനിധി സമ്മേളനം അസോ. സംസ്ഥാന പ്രസിഡന്റ് ആർ.എസ്. ജയലേഖ ഉദ്‌ഘാടനം ചെയ്യും. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ടി. ഷൈജിത്ത് അദ്ധ്യക്ഷനാകും. 25ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. സന്തോഷ് ബേബി അദ്ധ്യക്ഷനാകും. സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന പ്രസിഡന്റ് ആർ.എസ്. ജയലേഖ അദ്ധ്യക്ഷയാകും.യാത്രഅയപ്പ് സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന ട്രഷറർ പി. സഞ്ജീവ് കുമാർ അദ്ധ്യക്ഷനാകും.