ശാസ്താംകോട്ട: മൈനാഗപള്ളി ശ്രീ ചത്തിരവിലാസം ഗവ.എൽ.പി .എസിലും യു .പി .എസിലും നടത്തുന്ന ശതാബ്ദി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ , ഗ്രാമ പഞ്ചായത്ത് അംഗം ആർ.ബിജുകുമാർ , സജിമോൻ , സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ്, എസ്.എം സി ചെയർമാൻ ജെ.പി. ജയലാൽ, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ , പ്രഥമ അദ്ധ്യാപകരായ ശ്രീലത, സുധാദേവി എന്നിവർ സംസാരിച്ചു. ശ്രീചിത്തിരവിലാസം എൽ.പി.എസ്, യു.പി.എസ് ,ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ എന്നീ മൂന്ന് സ്ഥാപനങ്ങളും ഒരു മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചതായിരുന്നു. ഇതിൽ എൽ.പി. സ്കൂൾ പിന്നീട് സർക്കാരിന് വിട്ടു കൊടുക്കുകയും ട്രെയിനിംഗ് സ്കൂൾ ചില പ്രത്യേക സാഹചര്യത്തിൽ സർക്കാർ നിറുത്തലാക്കുകയും ചെയ്തു. എൽ.പി., യു.പി സ്കൂളുകളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.