കിഴക്കേക്കല്ലട: ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പൊങ്കാല ഇന്നു നടക്കും. ക്ഷേത്രം മേൽശാന്തി ദേവി ദാസ് ഭട്ടതിരി പണ്ടാര അടുപ്പിൽ അഗ്നി പകരും. 7 ന് കാദംബരി ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 8ന് ഭാഗവത പാരായണം, 10 ന് കളഭാഭിക്ഷേകം, വൈകിട്ട് 5ന് തങ്കയങ്കി - സ്വർണ്ണ കിരീട ഘോഷയാത്ര, 6 മുതൽ കല്ലട വി.വി. ജോസിന്റെ കഥാപ്രസംംഗം മക്ബത്ത്, 7.30 ന് താമരക്കുടി പ്രണവത്തിന്റെ കക്കാരിശ്ശി നാടകം.

നാളെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 7ന് ദേവിക്ക് തങ്ക അങ്കി സ്വർണ്ണക്കിരീടം ചാർത്തൽ, രാത്രി 7 ന് നാടകം, ചൊവ്വാഴ്ച രാത്രി 7 ന് തിരുവനന്തപുരം ഭജൻസിന്റെ ഭജന താളാമൃതം. ബുധൻ വൈകിട്ട് 4ന് മാസ്റ്റർ കാർത്തിക്കിന്റെ കീബോർഡ് ഫ്യൂഷൻ. വ്യാഴം വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച, ആചാരപ്രകാരം കല്ലട വല്യപ്പൂപ്പന്റെ തിരുസന്നിധിയിൽ നിന്നുള്ള പള്ളി വാതുക്കൽ വണ്ടിക്കുതിര, നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, ഫ്ലോട്ടുകൾ, വിവിധ കരക്കാരുടെ നെടും കുതിരകൾ എന്നിവ കെട്ടുകാഴചയിൽ അണിനിരക്കും. 5.15ന് കുമാരി കൗമുദിയുടെ സംഗീതസദസ് 6.30ന് ആറാട്ടുബലി, തുടർന്ന് ആറാട്ട് എഴുന്നള്ളത്ത്, 7ന് കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം, തുടർന്ന് കൊടിയിറക്ക്.