phot
തെരുവ് നായുടെ അക്രമണത്തിൽ മുഖത്ത് പരിക്കേറ്റ ആദിദേവ്

പുനലൂർ: നഗരസഭയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം വീട്ടു മുറ്റത്തും വീടിന്റെ സിറ്റൗട്ടിലും കളിച്ചുകൊണ്ട് നിന്ന മൂന്ന് കുട്ടികളെ തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചു. നഗരസഭയിലെ കലുങ്ങുംമുകൾ അഭിവിലാസത്തിൽ അഭിരാമി(14), പകിടി കല്ലുവിള വീട്ടിൽ ആദിദേവ്(6),കുതിരച്ചിറ കൽപ്പകശേരി വീട്ടിൽ സുബിൻകുമാർ(14) എന്നിവരെയാണ് നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചത്. ഇതിൽ ആദിദേവിന്റെ മുഖത്ത് ഗുരുതരമായ പരിക്കാണ്. കുട്ടികളെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നഗരസഭ ഒന്നും ചെയ്യുന്നില്ല

കഴിഞ്ഞ മൂന്ന് വർഷമായി നഗരസഭ പ്രദേശങ്ങളിലും പട്ടണത്തിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. .എന്നാൽ തെരുവ് നായ നിർമ്മാർജ്ജനത്തിന് നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നും വീടിന്റെ സിറ്റൗട്ടിൽ പോലും കുട്ടികൾക്ക് ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് പറഞ്ഞു.