sreenanthan

കൊല്ലം: അപൂർവ കാൻസർ രോഗബാധിതനായ ഏഴ് വയസുകാരൻ രക്തമൂലകോശ ദാതാവിനെ തേടുന്നു. അഞ്ചൽ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകൻ ശ്രീനന്ദനാണ് മജ്ജ സംബന്ധമായ കാൻസർ ബാധിച്ച് സഹായം തേടുന്നത്.

രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു.

സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ നടത്താനാവൂ. യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്നുവരെയാണ്. കുടുംബത്തിൽ നിന്നോ ഡോണർ രജിസ്ട്രികളിലുള്ളവരിൽ നിന്നോ ദാതാവിനെ ലഭിച്ചിട്ടില്ല. കൂടുതൽ പേർ സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്താൽ മാത്രമാണ് ഇനി ദാതാവിനെ കണ്ടെത്താനാകൂ.

ഇതിനായി നാളെ അഞ്ചൽ കോളേജ് ജംഗ്ഷനിലെ ഈക്വൽ പി.എസ്.സി കോച്ചിംഗ് സെന്ററിൽ ഡോണർ രജിസ്ട്രി ക്യാമ്പയിൻ നടക്കും. 18 മുതൽ 50 വയസുവരെയുള്ള ആരോഗ്യമുള്ള ആർക്കും രജിസ്റ്റർ ചെയ്യാം. ഫോൺ: 78248 33367.