
കൊല്ലം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ഇരവിപുരം റീജിയണൽ കമ്മിറ്റി മയ്യനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശർമ്മ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയാക്കുക, 200 തൊഴിൽ ദിനങ്ങൾ നൽകുക, സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു ധർണ്ണ. ഐ.എൻ.ടി.യു.സി മുൻ ദേശീയ നിർവാഹക സമിതി അംഗം ബി.ശങ്കരനാരായണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. എസ്. അബിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ലിസ്റ്റൻ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഒ.ബി.രാജേഷ്, ജി.അജിത്ത്, ക്രിസ്റ്റി വിൽഫ്രഡ്, സുധീർ കൂട്ടുവിള, ഹേമലത, ശ്രീജ രഞ്ജിത്, ഷൈലജ, ബിന്ദു ജ്യോതികുമാർ, ലളിത, സലാഹുദീൻ, ആതിര രഞ്ജു, സംഗീത്, സുധീർ ജന്മംകുളം, അമ്പിളി, റീന, രത്‌നാകരൻ എന്നിവർ സംസാരിച്ചു.