tkm-

കൊല്ലം: ടി.കെ.എം എൻജിയറിംഗ് കോളേജും വിവരസാങ്കേതിക രംഗത്തെ പ്രശസ്ത സ്ഥാപനവുമായ ടാറ്റാ എൽക്‌സിയുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് എൻജിനിയറിംഗ് കോളേജുകളിൽ 'റിനൈസൻസ്' എന്ന പേരിൽ കമ്പനി നടപ്പാക്കുന്ന സമഗ്ര പദ്ധതിയിലാണ് ധാരണാ പത്രം.

ഇതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, പ്രോജക്ട്,​ സെമിനാർ എന്നിവയ്ക്ക് വിവരസാങ്കേതിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ കമ്പനിയുടെ സാങ്കേതിക സഹായം ലഭിക്കും. വിജയകരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കമ്പനിയിൽ ജ്യോലി വാഗ്ദ്ധാനം നൽകിയിട്ടുണ്ട്. കൂടാതെ അദ്ധ്യാപകർക്ക് കമ്പനിയുടെ ഗവേഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകും.
കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്, ടാറ്റാ എൽക്‌സി ജനറൽ മാനേജർ സാബു, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ് തലവൻ പ്രൊഫ. ആബിദ് ഹുസൈൻ, മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ തലവന്മാർ, അദ്ധ്യാപകർ,​ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു