bjp-

കൊല്ലം: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ ജനവിരുദ്ധ ബഡ്‌ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. യുവാക്കളെയും സ്ത്രീകളെയും പൂർണമായും അവഗണിച്ചു. ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയായിട്ടുപോലും കശുഅണ്ടി തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ധനമന്ത്രി സ്വീകരിച്ചതെന്നും വിഷ്ണു പട്ടത്താനം പറഞ്ഞു.

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി. അഖിൽ, വൈസ് പ്രസിഡന്റുമാരായ ദീപുരാജ്, ബി. ഗോകുൽ,​ ജില്ലാ സെക്രട്ടറിമാരായ മഹേഷ് മണികണ്ഠൻ, യു. ഗോപകുമാർ, ജില്ലാ ട്രഷറർ അഭിനസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ, വിഷ്ണു.എസ്. ധരൺ, അഭിലാഷ്, മണ്ഡലം പ്രസിഡന്റുമാരായ അബിൻ ഷണ്മുഖൻ,​ മാമ്പുഴ അഖിൽ രമണൻ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായിട്ടുള്ള ശ്രീകാന്ത്, ജിത്തു, അനന്തു, രമ്യ, വിഷ്ണു എന്നിവർ പങ്കെടുത്തു.