കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് ഏപ്രിൽ 23 ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്താൻ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു.
കൊല്ലം കോർപ്പറേഷൻ കൗൺസിലർ സ്വർണമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വെളിയം ഉദയകുമാർ റിപ്പോർട്ട് അവതരിപ്പി ച്ചു. പ്ലാക്കാട് ടിങ്കു, അഡ്വ: ടി.സി. വിജയൻ, ഇടവനശേരി സുരേന്ദ്രൻ, ടി.കെ. സുൽഫി, ചവറ സുനിൽ പ്രശോഭ, ശാന്തകുമാർ, പുതുവീട് അശോകൻ, പേരയം അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
മാർച്ച് 28, 29 തീയതികളിലെ പൊതു പണിമുടക്ക് വിജയിപ്പിക്കാൻ 26ന് പണി സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിൽപ്പ് സമരം നടത്തി പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.