പാരിപ്പളളി: പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. ഗണേശ് ഗ്രന്ഥശാല സിനിമാസിലാണ് (കെ.എസ്. സേതുമാധവൻ നഗർ) വേദിയൊരുങ്ങുന്നത്.
19 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5 ന് സംവിധായകൻ പ്രിയനന്ദനൻ നിർവ്വഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ്ചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഷൺമുഖദാസ്, ഗ്രാമ പഞ്ചായത്ത് അംഗം എൽ.ബിന്ദു, ഡി.അഷ്‌റഫുദീൻ, ബി.ശശിധരൻ പിള്ള, എൻ.സതീശൻ തുടങ്ങിയവർ സംസാരിക്കും. 7.30 ന് സിനിമ പ്രദർശനം. 14 ന് രാവിലെ 9.30 ന് നിശ്ചല ഛായാഗ്രാഹകൻ പി.ദേവിഡിന്റെ ചിത്രങ്ങളുടെ പ്രദർശനം
ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി ഉദ്ഘാടനം ചെയ്യും .വൈകിട്ട് 4ന് ഓപ്പൺ ഫോറം സംവിധായാകൻ രാജ്കുമാർ ഉദ്ഘാടനം ചെയ്യും,
5.30 ന് സിനിമ പ്രദർശനം, 15 ന് വൈകിട്ട് 4 ന് ഓപ്പൺ ഫോറം-എഫ്.എഫ്.എസ്.ഐ സൗത്ത് സോൺ കേരള റീജിയണൽ കൺവീനർ
എൻ.സതീശൻ ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 8.30 മുതൽ പാട്ടഴക് -2022 ഫൈനൽ റൗണ്ട് മത്സരവും വൈകിട്ട് 5 ന്
സമാപന സമ്മേളനവും പുരസ്‌കാര സമർപ്പണവും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എസ്.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പുരസ്കാരങ്ങൾ
വിതരണം ചെയ്യും. വി.ടി മുരളി, ആനയടി പ്രസാദ്, ശ്രീകുമാർ പാരിപ്പള്ളി, വി.ജയപ്രകാശ്, എൻ.വി. ജയപ്രസാദ്,
ജി. സദാനന്ദൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 7.30 മുതൽ സംഗീത വിരുന്ന്.