 
എഴുകോൺ: കരീപ്ര സഹകരണ ബാങ്കിൽ നടന്ന അംഗ സമാശ്വാസ നിധിയുടെയും നെടുമൺക്കാവ് സർക്കാർ ആശുപത്രിയിലേക്കുള്ള ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. സുമലാൽ, ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, എം.തങ്കപ്പൻ, എസ്. ഓമനക്കുട്ടൻ പിള്ള, കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ എൻ. വിനോദ് കുമാർ, സെക്രട്ടറി ഇൻ ചാർജ് ബി.പ്രിയ, ജി. മോഹനൻ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിവർ സംസാരിച്ചു.