
കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉമയനല്ലൂർ പേരയം ഒറ്റപ്ലാവിള വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ മകൻ തിരുവനന്തപുരം ശ്രീകാര്യം സ്കൈ എയർലൈൻസ് മാനേജർ സുനിൽകുമാറാണ് (46) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച തഴുത്തലയിൽ ഓട്ടോറിക്ഷയും സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്ര ചെയ്ത സുനിൽകുമാറിന് സാരമായി പരിക്കേറ്റിരുന്നു. അപകടസമയത്തുതന്നെ അദ്ദേഹത്തെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വെളുപ്പിന് മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മാതാവ്: ലീലാഭായിഅമ്മ. സഹോദരങ്ങൾ: ഉഷാദേവി, സുരേഷ് കുമാർ, വത്സലാദേവി. സഞ്ചയനം 16ന് രാവിലെ 6.30ന്.