കുളത്തൂപ്പുഴ: കുളത്തൂപ്പുഴ അരിപ്പ സമരഭൂമിയിലെ വിനീത - ജോളി ദമ്പതികളുടെ മകൻ അഭിജിത്ത് (5) കല്ലടയാറ്റിൽ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ചോഴിയക്കോട് മിൽപ്പാലം കടവിലാണ് മുങ്ങി മരിച്ചത്. മാതാപിതാക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. മാതാപിതാക്കൽ അലക്കിയ തുണികൾ വിരിക്കുന്നതിനിടയിൽ അഭിജിത്ത് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് മാതാപിതാക്കൾ കുളത്തൂപ്പുഴ പൊലീസിനോട് പറഞ്ഞു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ അഭിജിത്തിനെ മടത്തറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പാലോട് സർക്കാർ ആശുപത്രിയിലേക്ക് മേൽ നടപടികൾക്കായി മൃതദേഹം കൊണ്ടുപോയി. ഇന്ന് മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.