train

കൊട്ടാരക്കര: തുറമുഖ നഗരങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് തൂത്തുക്കുടിയിൽ നിന്ന് മഡ്ഗാവിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് കൊല്ലം ചെങ്കേട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകണമെന്ന് അസോ. ഭാരവാഹികൾ കൊല്ലത്തെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധർൻപിള്ളയോട് നേരിൽ കണ്ട് അഭ്യർത്ഥിച്ചു.

തമിഴ്നാട്ടിലെ തുറമുഖ നഗരമായ തൂത്തുക്കുടിയിൽ നിന്ന് ആരംഭിച്ച് തിരുനെൽവേലി, തെങ്കാശി, തെന്മല, പുനലൂർ, കൊട്ടാരക്കര, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മംഗലാപുരം വഴി ഗോവയിലെ മഡ്ഗാവിൽ അവസാനിക്കുന്ന ട്രെയിൻ സർവീസ് തുറമുഖ നഗരങ്ങൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഏറെ പ്രയോജനകരമാണെന്ന് അസോ. പ്രസിഡന്റ് അഡ്വ. എൻ. ചന്ദ്രമോഹൻ പറഞ്ഞു.