tipper

കൊല്ലം: മൺതുരുത്തുകാർ അനുഭവിക്കുന്ന ദുരിതത്തിന് നേരിയ ആശ്വാസം. തുരുത്തിൽ മണ്ണിട്ട് ഉയർത്തുന്നതിനുള്ള വിലക്ക് സബ് കളക്ടർ ചേതൻ കുമാർ മീണ ഉപാധികളോടെ പിൻവലിച്ചു. 2016ൽ ആർ.ഡി.ഒ പുറപ്പെടുവിച്ച ഉത്തരവിന് നിലവിലെ നിയമങ്ങളുടെ പിൻബലമില്ലെന്നതും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാത്തതിനാലുമാണ് പിൻവലിച്ചത്.

നിരോധന ഉത്തരവ് നിലനിൽക്കുന്നതിനാൽ വേലിയേറ്റ സമയത്ത് വീടുകളിലേയ്ക്ക് മലിനജലം കയറുന്നത് തടയാൻ മുറ്റത്ത് മണ്ണിട്ട് ഉയർത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അതേസമയം വൻകിട നിർമ്മാണ പ്രവ‌ൃത്തികൾക്ക് അനുമതിയില്ലാതെ മണ്ണെത്തിച്ച് നികത്തിയിരുന്നു.

നിരോധനത്തിനെതിരെ മൺറോത്തുരത്തിലെ വലിയൊരു വിഭാഗം ജനങ്ങളും വിവിധ സംഘടനകളും നൽകിയ നിവേദനങ്ങളെ തുടർന്നാണ് ഇപ്പോൾ പുനഃപരിശോധിച്ചത്. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെയും ഭൂവിനിയോഗ നിയമത്തിന്റെയും പരിധിയിൽ വരുന്ന പ്രദേശങ്ങൾക്ക് പുതിയ ഉത്തരവ് ബാധകമല്ല.

""

ജിയോളജി വകുപ്പിൽ നിന്നുള്ള പാസോടെ എത്തിക്കുന്ന മണ്ണ് ഉപയോഗിച്ച് നികത്താനാണ് അനുമതി. ജലസ്രോതസുകളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തരുത്.

സബ് കളക്ടർ,​ കൊല്ലം