aisf

അഞ്ചൽ: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖ വിദ്യാഭ്യാസ സ്വാശ്രയവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു. എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം അഞ്ചലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് അനന്തു.എസ് പോച്ചയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. അർജുൻ പാരിപ്പള്ളി രക്തസാക്ഷി പ്രമേയവും അഡ്വ. രാഹുൽ രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി സെക്രട്ടറി ലിജു ജമാൽ സ്വാഗതം ആശംസിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തി.

സി.കെ. ചന്ദ്രപ്പൻ സ്റ്റുഡന്റ്സ് കെയർ ഉദ്ഘാടനവും ലോഗോ പ്രകാശനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കിലും പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ജില്ലാ സെക്രട്ടറി എ. അഥിൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് അനന്തു.എസ് പോച്ചയിൽ ഭാവി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. രാജേന്ദ്രൻ, അഡ്വ. എസ്. വേണുഗോപാൽ, ഡോ. ആർ. ലതാദേവി, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്. വിനോദ് കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി അനന്തു.എസ് പോച്ചയിൽ (പ്രസിഡന്റ്), യദു കരീപ്ര, ശ്രീജിത്ത് സുദർശനൻ, വി.ബി.ഗൗരി, എം.ഡി.അജ്മൽ, കൃഷ്ണപ്രിയ, സുജിത്ത് കുമാർ (വൈസ് പ്രസിഡന്റ്), എ. അഥിൻ (സെക്രട്ടറി), ഡി.എൽ. അനുരാജ്, അഡ്വ. രാഹുൽ രാധാകൃഷ്ണൻ, ജോബിൻ ജേക്കബ്, മുഹമ്മദ് നാസിം, അർജുൻ പാരിപ്പള്ളി (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.