
കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനം മാർച്ച് 15 നും 16നും കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. 15ന് രാവിലെ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.
മേയർ പ്രസന്ന ഏണസ്റ്റ് സ്വാഗതം ആശംസിക്കും. സംസ്ഥാന പ്രസിഡന്റ് പി. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. ബി.എസ്.എൻ.എൽ സംസ്ഥാന മേധാവി സി.വി. വിനോദ് മുഖ്യാതിഥിയാകും. മുൻ എം.പി പി.രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എം. നൗഷാദ് എം.എൽ.എ, ബി.എസ്.എൻ.എൽ.ഇ.യു സ്ഥാപക ജനറൽ സെക്രട്ടറി വി.എ.എൻ. നമ്പൂതിരി, എ.ഐ.ബി.ഡി.പി.എ ദേശീയ ജനറൽ സെക്രട്ടറി കെ.ജി. ജയരാജ്, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ. മുരളീധരൻ, കെ. മോഹനൻ, എൻ. ഗുരുപ്രസാദ്, സ്വാഗത സംഘം ജനറൽ കൺവീനർ ഡി. അഭിലാഷ് എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് 2.30 ന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ സ്വാഗതം ആംശംസിക്കും. തുടർന്ന് വരവ് ചെലവ് കണക്ക് അവതരണം, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച കലാപരിപാടികൾ എന്നിവ നടക്കും. 16ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. വൈകിട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കുമെന്ന് മീഡിയാ കമ്മിറ്റി കൺവീനർ വി.പി. ശിവകുമാർ അറിയിച്ചു.