photo

കരുനാഗപ്പള്ളി: മിസ്റ്റർ കൊല്ലം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ കമുകുംചേരി 459-ാം നമ്പർ ശാഖയിലെ യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാഹുൽ രാജിനെ യൂത്ത്മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി അനുമോദിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാഹുലിന് ഈ മാസം 18ന് തിരുവനന്തപുരത്ത് നടക്കുന്ന മിസ്റ്റർ കേരളയിലേക്ക് മത്സരിക്കുന്നതിനുള്ള ധനസഹായവും ജില്ലാ കമ്മിറ്റി നൽകി.

ചടങ്ങിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ പച്ചയിൽ സന്ദീപ്, യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്,, യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, യൂത്ത്മൂവ്മെന്റ് ജില്ലാ ട്രഷറർ ഡോ. അനൂപ്, പത്തനാപുരം യൂണിയൻ യൂത്ത്മൂവ്മെന്റ് നേതാക്കളായ ബിനു സുരേന്ദ്രൻ, റിജു പത്തനാപുരം, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.