 
കരുനാഗപ്പള്ളി : കുന്നത്തൂർ, ചവറ മണ്ഡലങ്ങളിലേ യാത്ര ക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ .ടി.സിയും സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന ഗ്രാമവണ്ടിയുടെ ആദ്യ യോഗം കരുനാഗപ്പള്ളിയിൽ ചേർന്നു. യോഗത്തിൽ സി.ആർ.മഹേഷ് എം.എൽഎ അദ്ധ്യക്ഷത വഹിച്ചു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് , സർക്കാരുംകെ.എസ്.ആർ.ടി.സിയും മുൻകൈ എടുത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡീസൽ ചെലവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കണം എന്ന നിബദ്ധനയോടെയാണ് ഗ്രാമ വണ്ടി നടപ്പിലാക്കുന്നത്.