പത്തനാപുരം: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് അസോസിഷൻ ഒഫ് നോൺ ഗവൺമെന്റ് ഓർഗനൈസേഷൻസിൽ (വാങ്കോ) പത്തനാപുരം ഗാന്ധിഭവൻ ഇടം നേടി. ലോകത്താകമാനമുള്ള സേവനസംഘടനകളിൽ ഏറ്റവും മികച്ചവയ്ക്കാണ് വാങ്കോ അംഗത്വം നൽകുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബം എന്ന നിലയിൽ എഷ്യാ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ ലഭിച്ച സ്ഥാപനത്തിനുള്ള ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ് അംഗീകാരങ്ങളും അഞ്ച് ഐ.എസ്.ഒ അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഗാന്ധിഭവന് ഇന്ത്യയിലെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള വയോശ്രേഷ്ഠ സമ്മാൻ ദേശീയ അവാർഡും 2019 ൽ രാഷ്ട്രപതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.