കൊല്ലം: ഡോ.എ.പി.ജെ.അബ്ദുൾ കലാം അക്കാഡമി ഒഫ് വൊക്കേഷണൽ സ്റ്റഡീസ്( ഗാന്ധിഭവൻ സ്റ്റഡി സെന്റർ) നടത്തിയ ഡിപ്ളോമ ഇൻ ഇന്ത്യൻ മ്യൂസിക് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം ചലച്ചിത്ര നടൻ രാഘവൻ നിർവഹിച്ചു. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ആർ.ശരത്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, സ്റ്റഡി സെന്റർ എക്സി.ഡയറക്ടർ സി.ശിശുപാലൻ, പ്രിൻസിപ്പൽ ഡി.ഗോപീമോഹൻ, ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം കോ -ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ബാലജനസഖ്യം രക്ഷാധികാരി കെ.ഒ.രാജുക്കുട്ടി, സംഗീതജ്ഞൻ കോസ്മിക് രാജൻ, എസ്.ആഭ, റവ.ഫാ.സജു.സി.ജോൺ എന്നിവർ സംസാരിച്ചു. സ്റ്രഡി സെന്ററിലെ കുട്ടികളുടെയും പരിശീലകരുടെയും നൃത്ത-ഗാന വിരുന്നും ഒരുക്കിയിരുന്നു.