kola

കൊല്ലം: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ്‌ ചെയ്തു. മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ സിയാദാണ് (30) പിടിയിലായത്.

സിയാദ് ആക്കോലിലുള്ള വീട്ടിൽ വച്ച് ഭാര്യയെ മർദ്ദിച്ചത് സിയാദിന്റെ മാതാവിനോടും മറ്റും പറഞ്ഞത് ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഈമാസം 11ന് രാത്രിയിൽ ബഡ്‌റൂമിൽ വച്ച് അസഭ്യം പറഞ്ഞ് മർദ്ദിച്ചു. ബഹളം കേട്ട് മുറിയിലെത്തിയ സിയാദിന്റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കുറ്റിയിട്ടശേഷം കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഭാര്യയുടെ മുതുകിൽ ആവർത്തിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.