
കൊല്ലം: ഭാര്യാമാതാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനിവരുത്തിയ യുവാവിനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് പടിഞ്ഞാറ്റിൻ മുറിയിൽ, മുഴങ്ങോടി ഹൗസിൽ അനൂപാണ് (33) പിടിയിലായത്.
യുവതിയുടെ മകളുടെ ഭർത്താവായ പ്രതിക്ക് ഭാര്യയോടുള്ള വിരോധത്തിൽ ഭാര്യമാതാവിനെ അവർ നടത്തുന്ന ഫ്‌ളവർ മില്ലിന് മുൻവശം വച്ച് അസഭ്യം പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പഞ്ചാബിലേക്ക് കടക്കാൻ ശ്രമിച്ച സൈനികനെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.