
പരവൂർ: നിയന്ത്രണം വിട്ട കാർ ബൈക്കിലും ബസിലും ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു. പരവൂർ കോട്ടപ്പുറം പൊണ്ണൻമാരഴികത്തിൽ മുരളീധരൻ പിള്ളയുടെയും പരേതയായ സുധർമണിയുടെയും മകൻ ഉദീഷാണ് (39) മരിച്ചത്. കാർ ഒടിച്ചിരുന്ന കോട്ടപ്പുറം സ്വദേശി ബിജുലാൽ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 4 ഓടെ നെടുങ്ങോലം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബിജുലാലിനെയും ബൈക്കിന് സമീപം നിന്നിരുന്ന അമലിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്ങോലത്ത് നിന്ന് പരവൂരിലേക്ക് വന്ന കാർ എതിർവശത്തിരുന്ന ബൈക്കിൽ ഇടിച്ചശേഷം മറുവശത്ത് നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഉദീഷിന്റെ ഭാര്യ: ശ്രീകല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.