 
മൺറോതുരുത്ത്: കല്ലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ ഗുരുമന്ദിരത്തിന്റെ തറക്കല്ലിടൽ വർക്കല ശിവഗിരി ക്ഷേത്രം സ്വാമി വിശാലാനന്ദ നിർവഹിച്ചു. തുടർന്നു നടന്ന പൊതു സമ്മേളനം എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിശാലാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഭാസി, ട്രഷറർ കാവേരി രാമചന്ദ്രൻ, ശാഖാ സെക്രട്ടറി വിനോഷ്, അഡ്വ. ആർ. കലേഷ് എന്നിവർ സംസാരിച്ചു. അഡ്വ. കല്ലുവിള വാസുദേവൻ സ്വാഗതവും ശാഖാ പ്രസിഡന്റ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കല്ലുവിള സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.