കൊല്ലം: പെരിനാട് പനയം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്നു മുതൽ 18 വരെ നടക്കും. ഇന്ന് രാവിലെ 8ന് ഭാഗവതപാരായണം, 8.30ന് നവകവും പഞ്ചഗവ്യവും, 9.30ന് കൊടിമരഘോഷയാത്ര, 10ന് നവകാഭിഷേകം, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന, 7നും 7.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്, തുടർന്ന് പായസസദ്യ.

നാളെ രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യം, അഭിഷേകം, 6ന് ഗണപതിഹോമം, 8ന് ഭാഗവതപാരായണം, 8.30ന് നവകവും പഞ്ചഗവ്യവും, 9.30ന് നവകാഭിഷേകം, 10ന് ഉച്ചപൂജ, വൈകിട്ട് 7ന് ദീപാരാധന, 7.15 ധ്വജപൂജ കൊടിമൂട്ടിൽ പറയിടീൽ, 7.30ന് പൂമൂടൽ, 8ന് ആയില്യപൂജയും നൂറുംപാലും, പാട്ടും, 8.30ന് അത്താഴപൂജ. 16ന് രാവിലെ 8ന് ഭാഗവതപാരായണം, 10ന് ഉച്ചപൂജ, 11ന് സമൂഹസദ്യ, വൈകിട്ട് 7ന് ദീപാരാധന, 7.30ന് ധ്വജപൂജ, കൊടിമൂട്ടിൽ പറയിടൽ, 8ന് അത്താഴപൂജ, 8.10ന് ആദ്ധ്യാത്മിക പ്രഭാഷണം.

17ന് വൈകിട്ട് 5.30 മുതൽ മഹാനീരാഞ്ജനവിളക്ക്, 7ന് ദീപാരാധന, 7.15ന് ധ്വജപൂജ, കൊടിമൂട്ടിൽ പറയിടൽ 8ന് അത്താഴപൂജ.

18ന് രാവിലെ 8.30ന് നവകവും പഞ്ചഗവ്യവും, 9.30ന് നവകാഭിഷേകം, 10ന് ഉച്ചപൂജ, വൈകിട്ട് 5ന് ചമയവിളക്ക്, തുടർന്ന് കെട്ടുകാഴ്ച, 7ന് മഹാദീപാരാധന, 9.10ന് കൊടിയിറക്ക്.