കൊട്ടാരക്കര: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെയും വെളിയം ടി.വി.ടി.എം ഹൈസ്കൂളിലെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പൂയപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ കേഡറ്റുകളിൽ നിന്ന് അഭിവാദ്യം സ്വീകരിച്ചു. പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ ജൂനിയർ ബാൻഡ് ഗ്രൂപ്പിന്റെ ഉദ്ഘാടനം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ അശോക് കുമാർ നിർവഹിച്ചു. 88 കേഡറ്റുകൾ പങ്കെടുത്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഷൈൻ കുമാർ,ബ്ലോക്ക് അംഗം ബി.ബിന്ദു, വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ്, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ്, വാർഡ് മെമ്പർ രാജു ചാവടി, സി.ഐ രാജേഷ് കുമാർ, എസ്.ഐ അഭിലാഷ്, എ.ഡി.എൻ.ഒ ടി.രാജീവ്, പ്രഥമാദ്ധ്യാപകരായ എം.വസന്ത കുമാരി, വി.റീന,പി.ടി.എ പ്രസിഡന്റുമാരായ എം.ബി. പ്രകാശ്, വി.സന്തോഷ് കുമാർ, സി.പി ഓമാരായ വി.റാണി, അനൂപ്, രശ്മി, ഗിരിജ, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ സുരേഷ്, അനിൽ, ജുമൈല എന്നിവർ പങ്കെടുത്തു.