phot

പുനലൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂരിൽ ജനപ്രതിനിക്ക് സൂര്യാഘാതമേറ്റു. നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി. ദിനേശനാണ് ഇരു കൈകൾക്കും കഴുത്തിനും പൊള്ളലേറ്റത്.

ഇന്നലെ ഉച്ചക്ക് 1.30ഓടെ പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെ കലയനാട്ട് നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ വരുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. കൈയിലും കഴുത്തിലും നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ 38.08 ഡിഗ്രി സെലഷ്യസ് ചൂടാണ് പുനലൂരിൽ അനുഭവപ്പെട്ടത്.