കരീപ്ര: മടന്തകോട് ഈശ്വരവിലാസം യു.പി സ്കൂളിൽ യോഗ ക്ലാസിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സന്ധ്യാഭാഗി നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.പി. മനോജ്, ഹെഡ്മിസ്ട്രസ് ജിഷാ മോഹൻ തുടങ്ങിയവർ സംസാരിച്ചു. ജോസഫ് കെന്നഡി കുട്ടികൾക്ക് യോഗാ പരിശീലനം നൽകി. പി.ടി.എ, മാതൃസമിതി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.