കൊട്ടാരക്കര: കൊട്ടാരക്കര നവോദയ വിദ്യാലയ പരിസരത്ത് തീ പിടുത്തം. ചെടികളും മരങ്ങളും കുറ്റിക്കാടുകളും കത്തിനശിച്ചു. ഏക്കറുകണക്കിന് ഭൂമിയിൽ വിവിധ ഇടങ്ങളിലായിട്ടാണ് തീ പടർന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് എത്തിയാണ് ശ്രമകരമായി തീ കെടുത്തിയത്.