കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ പാചക ഗ്യാസ് സിലിണ്ടറിന് തീ പടർന്നു, യുവാക്കളുടെ അവസരോചിതമായ ഇടപെടലിൽ ദുരന്തമൊഴിവായി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടറിന് തീ പടർന്നതോടെ കടയുടമയടക്കം പുറത്തേക്ക് ഇറങ്ങിയോടി. അവിടെയുണ്ടായിരുന്ന നാല് യുവാക്കൾ ഒരു തമിഴ് നാട് ബസിൽ നിന്ന് തീ കെടുത്താനുള്ള ഉപകരണങ്ങൾ കൊണ്ടുവന്ന് തീ കെടുത്തുകയായിരുന്നു. ഡീസൽ ടാങ്കും നിരവധി ബസുകളും ഉള്ള സ്റ്റാൻഡിൽ വലിയ ദുരന്തത്തിന് സാദ്ധ്യതയുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും സ്റ്റാൻഡിലും തീ കെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.