cpi
സി.പി.ഐ. ടൗൺ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിലംഗം അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : സി.പി.ഐ കുന്നിക്കോട് ടൗൺ വാർഡ് സമ്മേളനം സംസ്ഥാന കൗൺസിലംഗം അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലീം സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഈസ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കൊവിഡ് പോരാളികളെ മണ്ഡലം സെക്രട്ടറി എം.നൗഷാദ് ആദരിച്ചു. എം. അജിമോഹൻ, ബി.ഷാജഹാൻ, ജെ.സജീവ്, വൈ.നാസർ, സുനി സുരേഷ്, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി സുരേഷ് ബാബു, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി മുഹമ്മദ് ഈസയെയും അസി. സെക്രട്ടറിയായി അബ്ദുൽ സലീമിനെയും തിരഞ്ഞെടുത്തു.