phot
എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ കലയനാട് ശാഖയിൽ നടന്ന പരിപാടികൾ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം ഡോ.ശിവദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പിയോഗം കലയനാട് 3307-ാം നമ്പർ ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ ഏഴാമത് വാർഷികവും ശാഖ മന്ദിരത്തിന്റെയും ഗുരുദേവ ലൈബ്രറിയുടെയും സമർപ്പണവും നടന്നു. ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടികൾ പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ലൈബ്രറിയുടെ സമർപ്പണം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും കലയനാട് ജീവ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടറുമായ ഡോ.ശിവദാസും പ്രതിഭകളെ ആദരിക്കൽ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപും നിർവഹിച്ചു. ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ,വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി ഉഷ അശോകൻ സ്വാഗതവും വനിത സംഘം ശാഖ പ്രസിഡന്റ് വിജയകുമാരി ശിവരാജൻ നന്ദിയും പറഞ്ഞു.