photo
കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വസന്താ രമേശ് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ 35 പ്രീപ്രൈമറി കുട്ടികൾക്ക് കസേരകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. 'എഡ്യൂഹെൽപ് ' പദ്ധതി പ്രകാരമാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വിനു വി. അപ്പന്റെ അദ്ധ്യാക്ഷതയിൽ സംഘടിപ്പിച്ചച ചടങ്ങിൽ എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.ജി. പ്രകാശ് പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാം ഓഫീസർ ലില്ലി ഇഗ്നേഷ്യസ് , അദ്ധ്യാപകരായ ജെസ്സി, ഡാലിയ , സുസ്മി, സോബി സതീഷ് , സിനി എന്നിവർ പങ്കെടുത്തു.