photo
ലോക സമാധാന സന്ദേശ ജ്വാലയുടെ ഉദ്ഘാടനം ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: മനുഷ്യാവകാശ സാമൂഹ്യ നീതീ ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും അക്കോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാന സന്ദേശജ്വാല തെളിച്ചു. റഷ്യ-യുക്രെയിൻ യുദ്ധ ഭൂമിയിൽ നിന്ന് തിരികെയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം സാദ്ധ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ സാമൂഹ്യ നീതീ ഫാറം സംസ്ഥാന ചെയർമാൻ അഡ്വ.കെ.പി.മുഹമ്മദ് സമാധാന സന്ദേശം നൽകി. ഫാറം താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. അയ്യാണിക്കൽ മജീദ്, അബ്ബാ മോഹനൻ, മുനമ്പത്ത് ഷിഹാബ്, സെവന്തികുമാരി , സുരേഷ്, അഡ്വ. ഹാരിസ്, രാജീവ് കണ്ടല്ലൂർ, ഗീതാകുമാരി, ഷാനവാസ്മുളവന, ഹരികുമാർ, സുബി കൊതിയൻസ്, കെ.എസ്.പുരം സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.