 
കൊല്ലം / പുനലൂർ : ജനകീയ കവിതാ വേദിയുടെ 12-ാം വാർഷിക സമ്മേളനം കവി പുനലൂർ ബാലന്റെ 35 -ാം ചരമ വാർഷികം കൂടിയായ 19ന് പുനലൂർ സ്വയംവര ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. ഉച്ചയ്ക്ക് 2 ന് കവിതാ വേദി പ്രസിഡന്റ് കെ.കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സി.പി.എം സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. മകരം ബുക്സ് പ്രസിദ്ധീകരിക്കുന്ന കവയിത്രി അജിത അശോകന്റെ 'ശാരദാംബരം' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തും. പി.എസ്.സുപാൽ എം.എൽ.എ പ്രകാശനം ചെയ്യുന്ന പുസ്തകം പുനലൂർ നഗരസഭാ ചെയർപേഴ്സൺ ഏറ്റുവാങ്ങും. പ്രദീപ് കണ്ണങ്കോട് പുസ്തകം പരിചയപ്പെടുത്തും. പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറിയും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സി. ഉണ്ണികൃഷ്ണൻ പുനലൂർ ബാലൻ അനുസ്മരണ പ്രഭാഷണം നടത്തും. സാമൂഹിക മേഖലയിൽ പ്രശസ്തരായിട്ടുള്ളവരെ മുൻ മന്ത്രി കെ.രാജു ആദരിക്കും.
'കവിയരങ്ങ് ' കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. സമിതി ചീഫ് കോ-ഓർഡിനേറ്റർ രാജൻ താന്നിക്കൽ സ്വാഗതവും രാജൻ മൈത്രേയ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ.ബാബു, വൈസ് പ്രസിഡന്റ് ഡോ.ഷേർളി ശങ്കർ, മകരം ബുക്സ് എഡിറ്റർ രാജൻ താന്നിക്കൽ, കവിയിത്രി അജിതാ അശോക്, ടി.കെ. അശോകൻ എന്നിവർ പങ്കെടുത്തു.